ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലേക്ക് വരുന്ന വിദേശ നേഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും എണ്ണം കുത്തനെ ഇടിഞ്ഞതായി നേഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ (NMC) പുറത്തുവിട്ട പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. 2024-ലെ സമയത്തേക്കാൾ ഇത്തവണ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 6,321 മാത്രമാണ് രജിസ്റ്ററിൽ ചേർന്നത്. വർധിച്ചുവരുന്ന കുടിയേറ്റ നയങ്ങളിലെ കടുത്ത മാറ്റങ്ങളും വംശീയതയും ആണ് ഇതിന് പ്രധാന കാരണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

അതേസമയം, കൂടുതൽ വിദേശ ആരോഗ്യപ്രവർത്തകർ ബ്രിട്ടൻ വിടുകയും ചെയ്യുന്നു. ഇതോടെ സ്റ്റാഫ് ക്ഷാമത്തെ നേരിടുന്ന എൻഎച്ച്എസിന്റെ സേവനങ്ങൾ കൂടുതൽ സമ്മർദത്തിലാകുമെന്നും രോഗികൾക്ക് ചികിത്സയ്ക്കായി കൂടുതൽ ദൈർഘ്യമേറിയ കാത്തിരിപ്പുകൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. രാജ്യാന്തര റിക്രൂട്ട്മെന്റിന്റെ ഈ ഇടിവ് ഡോക്ടർമാരിലും പ്രതിഫലിക്കുകയാണെന്ന് ജനറൽ മെഡിക്കൽ കൗൺസിലിന്റെ അടുത്തകാല റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.

കുടിയേറ്റക്കാർക്കെതിരായ പ്രതികൂല അന്തരീക്ഷവും സർക്കാരിന്റെ കടുത്ത കുടിയേറ്റനയവും യുകെ ആകർഷകമല്ലാതാക്കി എന്ന വിമർശനമുണ്ട്. ഇന്ത്യയിൽ നിന്നുള്ള നേഴ്‌സുമാരുടെ വരവ് 58% കുറഞ്ഞതും ഫിലിപ്പൈൻസ്, നൈജീരിയ, ഘാന എന്നിവിടങ്ങളിലെ വരവ് ഗണ്യമായി ഇടിഞ്ഞതുമാണ് പുതിയ പ്രവണതയുടെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.











Leave a Reply