ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൂറിച്ച് : സൂറിച്ചിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ വാഹന അപകടത്തിൽ സൂറിച്ച് നിവാസികളായ പാറത്തലക്കൽ ശ്രീ ജോൺസൺന്റെയും ശ്രീമതി ജെസി ജോൺസൺന്റെയും മകൾ അനീന ജോൺസനാണ് (26 വയസ്സ്) മരണമടഞ്ഞത്.
സൂറിച്ച് ലിമ്മത്ത് ഹോസ്പിറ്റലിലെ ഡ്യൂട്ടി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങവെ ഡിസംബർ 11 വ്യാഴാഴ്ചയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം. യാത്രാ മധ്യേ എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനീന ജോൺസനെ ഉടൻ ഹോസ്പിറ്റിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് നടത്തും.
അനീന ജോൺസൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply