ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബോൾട്ടണിൽ അർധരാത്രിക്ക് ശേഷം നടന്ന വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയിൽ മൂന്ന് കൗമാരക്കാരടക്കം നാല് പേർ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു. വെയ്ഗൻ റോഡിൽ പുലർച്ചെ 12.45 ഓടെ ടാക്സിയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (GMP) അറിയിച്ചു. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ മരിച്ചവരിൽപ്പെടുന്നു. ഇരുണ്ട നിറത്തിലുള്ള സിട്രോൺ ടാക്സിയും ചുവപ്പ് നിറത്തിലുള്ള സീറ്റ് കാറുമാണ് അപകടത്തിൽപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

18 വയസ്സുള്ള രണ്ട് പേരും 19 വയസ്സുള്ള ഒരാളും 50 വയസ്സുള്ള ഒരാളുമാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് . കാറിൽ കുടുങ്ങിയവരെ അഗ്നിശമന സേന കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്തെ കാഴ്ചകൾ “വളരെ ഭീതിജനകമായിരുന്നു” എന്ന് സമീപവാസിയായ ഒരാൾ മാധ്യമങ്ങളോട് . പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

അപകടത്തിന്റെ രൂക്ഷത അടിയന്തര സേവന പ്രവർത്തകർക്ക് ഇത് വലിയ വെല്ലുവിളിയായിരുന്നു എന്ന് പോലീസ് . അപകടത്തെ തുടർന്ന് തങ്ങൾ വലിയ വേദനയിലും ഞെട്ടലിലുമാണ്” എന്ന് . പ്രദേശത്തെ കൗൺസിലർ അയ്യൂബ് പട്ടേൽ പറഞ്ഞു. ഈ റോഡിൽ മുമ്പും അപകടങ്ങൾ നടന്നിട്ടുണ്ടെന്നും, സുരക്ഷ വർധിപ്പിക്കാൻ പൊലീസ്-കൗൺസിൽ നടപടികൾ ആവശ്യമാണെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മരിച്ചവരുടെ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ തുടരുകയാണ്.