ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് വിവേകാനന്ദ ജയന്തി വർണാഭമായി ആഘോഷിച്ചു. 2026 ജനുവരി 31 ആം തീയതി ശനിയാഴ്ച 6:00 pm മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത്. അന്നേദിവസം കുട്ടികൾ അവതരിപ്പിച്ച ഭജന, പ്രഭാഷണം,കുട്ടികളുടെ ചിത്രരചന, ദീപാരാധന,തുടർന്ന് അന്നദാനം എന്നിവ നടത്തപ്പെട്ടു.ലണ്ടന്റെ വിവിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. വിവേകാനന്ദ ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സേവാ സമിതി നന്ദി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ