ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയിയുടെ ആഗ്രഹമനുസരിച്ച് ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാച്വേഴ്‌സ് ലക്‌സ്വറി റിസോർട്ടിലാണ് അന്ത്യനിദ്രയ്ക്ക് വഴിയൊരുക്കിയത്.

അവസാനമായി കാണാൻ ആയിരങ്ങൾ റിസോർട്ടിലെത്തി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പൊതുദർശനം ഉണ്ടായിരുന്നു. തുടർന്ന് കാൽക്കരെ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരശുശ്രൂഷ നടത്തി, പിന്നീട് റിസോർട്ടിൽ സംസ്കാരം പൂർത്തിയാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെയാണ് റോയ് (57) മരിച്ചത്. ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.