നോർത്ത് ലിങ്കൺഷയറിലെ എല്ലാ കമ്യൂണിറ്റികളെയും ഒരു വേദിയിൽ എത്തിയ്ക്കുക എന്ന ചരിത്രദൗത്യം നിറവേറ്റി ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL). സ്കൻതോർപ്പിലെ പ്രശസ്തമായ ദി ബാത്സ് ഹാളിൽ ജനുവരി 31 ശനിയാഴ്ച നടത്തപ്പെട്ട റിവർ ഓഫ് ടാലൻ്റ് എന്ന മൾട്ടി കൾച്ചറൽ ടാലൻ്റ് ഷോ ആൻഡ് അവാർഡ് സെറമണിയിലാണ് ഇന്ത്യാക്കാരോടൊപ്പം ബ്രിട്ടിഷ്, ബംഗ്ലാദേശി, പാക്കിസ്ഥാനി, ശ്രിലങ്കൻ, ചൈനീസ്, യൂറോപ്യൻ കമ്മ്യൂണിറ്റികൾ വേദിയിലും സദസിലും അണിനിരന്നത്. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ പ്രവർത്തന മികവിൻ്റെ അംഗീകാരമായി നോർത്ത് ലിങ്കൺഷയർ കൗൺസിൻ്റെ ഭാഗമായ സ്കൻതോർപ്പ് തീയേറ്റേഴ്സും സംയുക്തമായാണ് റിവർ ഓഫ് ടാലൻ്റ് ഇവൻ്റ് സംഘടിപ്പിച്ചത്.

ഇവൻറിൻ്റെ ഷെഡ്യൂൾഡ് ടൈമിന് പത്തു മിനിട്ട് മുമ്പേ തന്നെ 400 സീറ്റുകളും നിറഞ്ഞു. അസതോമ സദ്ഗമയയും ലോകാ സമസ്താ സുഖിനോ ഭവന്ദുവും ഒഴുകിയെത്തിയ പശ്ചാത്തലത്തിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിലെ എട്ട് അംഗങ്ങൾ നിറദീപവുമായി വേദിയിലെത്തി നിറഞ്ഞ സദസിനെ സാക്ഷിയാക്കി നിലവിളക്ക് തെളിയിച്ചു. ഇന്ത്യൻ – ബ്രിട്ടീഷ് ദേശീയ പതാകകൾ വന്ദേമാതരത്തിൻ്റെ അകമ്പടിയിൽ വേദിയിലുയർന്നു. നാലു മണിക്കൂർ നീണ്ടുനിന്ന കലാ സന്ധ്യയിൽ 22 പെർഫോർമൻസുകൾ സ്റ്റേജിലെത്തി. വിവിധ ഇനങ്ങളിലായി ഇംഗ്ലീഷുകാരുടെ ഡ്രമിംഗ് ടീമായ ഹംബർ തായ്ക്കോയും യുവ സിംഗറായ പേജ് അലിസണുമടക്കം 110 പേർ അരങ്ങു തകർത്തു. ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷനും ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനും ഇന്ത്യൻ കൾച്ചറൽ അസോസിയേഷനൊപ്പം കൈകോർത്ത ഇവൻറിൽ ഇന്ത്യൻ ക്ളാസിക്കൽ, സിനിമാറ്റിക് ഡാൻസുകൾക്കൊപ്പം സിംഗേഴ്സും കാണികൾക്ക് വിരുന്നൊരുക്കി.

ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ 2026 ലെ എക്സലൻസ് അവാർഡുകൾ നോർത്ത് ലിങ്കൺഷയർ മേയർ കൗൺസിലർ കരോൾ റോസ് സമ്മാനിച്ചു. വ്യക്തിഗത കാറ്റഗറിയിൽ അഞ്ച് അവാർഡുകളും ഓർഗനൈസേഷനുകൾക്ക് രണ്ടു അവാർഡുകളുമാണ് ഇത്തവണ നല്കിയത്. വർഗീസ് ഡാനിയേൽ, യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് ഷെഫീൽഡ് ( ദി കമ്യൂണിറ്റി ലീഡർഷിപ്പ് എക്സലൻസ്), സുനിൽ കപിൽ, സ്കൻതോർപ്പ് (ദി കമ്യൂണിറ്റി ഫിലാൻത്രോപ്പി എക്സലൻസ്), ഡോ. ഇർഷാദ് മുഹമ്മദ് അലി, ഹൾ ( ദി കമ്യൂണിറ്റി എംപവർമെൻ്റ് എക്സലൻസ്), സുധാ സണ്ണി, ഹൾ ( ദി കമ്യൂണിറ്റി എംപവർമെൻ്റ് എക്സലൻസ്), ഇവിറ്റ് ബട്ട്ലർ, സ്കൻതോർപ്പ് ( ദി കമ്മ്യൂണിറ്റി സർവീസ് എക്സലൻസ്), നോർത്ത് ലിങ്കൺഷയർ സ്കൗട്ട്സ് (ദി കമ്യൂണിറ്റി സർവീസ് ലോറിയേറ്റ് ) യുണൈറ്റഡ് റൂട്ട്സ് ( ദി കമ്യൂണിറ്റി ഇംപാക്ട് എക്സലൻസ്) അവാർഡുകൾ സ്വീകരിച്ചു. ഇവാ മരിയ കുര്യാക്കോസും ദിയാ എലെസാ ജോർജും ദി ആർട്ടിസ്റ്റിക് എക്സലൻസ് അവാർഡുകൾക്കും അസോസിയേഷനിലെ പ്രവർത്തന മികവിന് നൽകുന്ന കീ കോൺട്രിബ്യൂട്ടർ അവാർഡുകൾക്ക് ലിസാ ബിനോയിയും സജീഷ് ബാബു കെ.ആറും അർഹരായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജിഎംപി ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് ഹൾ, കപിൽ കെയർ ഹോംസ്, സ്കൻതോർപ്പും മുഖ്യ സ്പോൺസർമാരായ ഇവൻറിൽ മറ്റ് 18 സ്പോൺസർമാരും പിന്തുണ നല്കി. ശ്രീലക്ഷ്മി രമേശനും, ശാലു വിപിനും, ലിയാ ബിനോയിയും നേതൃത്വം നല്കിയ കോമ്പയറിംഗ് ടീമും പ്രോഗ്രാമുകൾ കൃത്യമായി വേദിയിലെത്തിച്ച അസോസിയേഷൻ്റെ ഓർഗനൈസിംഗ് ടീമും കാണികളുടെയും സ്കൻതോപ്പ് തിയേറ്റേഴ്സിൻ്റെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. ലോക്കൽ കമ്യൂണിറ്റികളെ ഒന്നിപ്പിക്കാൻ അസോസിയേഷൻ നടത്തിയ പ്രവർത്തനങ്ങളെയും . സംഘാടക മികവിനെയും നോർത്ത് ലിങ്കൺഷയർ കമ്യൂണിറ്റി പാർട്ട്ണർഷിപ്പ് മാനേജർ ജെയ്ൻ റെയ്ത്ബി ആശംസാ പ്രസംഗത്തിൽ പ്രത്യേകം . പരാമർശിച്ചു.

ഐസിഎഎൻഎൽ റിതമിക് കിഡ്സ്, ജൊഹാനാ സിജോ, ബിൽഹാ ഏലിയാസ്, ദിയാ മരിയം ജോർജ്, ഫ്രേയാ ബോസ്, കാരിൻ ഒലിവ്, ഡോ. മിറിയം ഐസക്, ഐഡാ ഇർഷാദ്, അനന്യ ഗോപാലകൃഷ്ണൻ, അമിത് വിശ്വനാഥ്, ഇവാ മരിയ കുര്യാക്കോസ്, ഡോ. ഡൊമനിക് രാജ്കുമാർ, അനു ആൻ്റണി, അമേലിയ ആൻറണി, പേജ് അലിസൺ, ഇവൈസിഒ കിഡ്സ്, മുദ്രാ മോബ് ഗ്രിംസ്ബി, മയൂര സംഗം, ഹംബർ തായ്കോ, നക്ഷത്ര നാട്യാലയം, ഹിമാ ഫ്യൂഷൻ ടീം, ഇവൈസിഒ ജൂണിയേഴ്സ് ടീമുകൾ ഇവൻറിനെ അവിസ്മരണീയമാക്കി.

റിവർ ഓഫ് ടാലൻ്റ് ഇവൻറിലൂടെ സമാഹരിച്ച ആയിരം പൗണ്ട്, സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൻ്റെ ചാരിറ്റിയായ ദി ഹെൽത്ത് ട്രീ ഫൗണ്ടേഷന് കൈമാറും. ഹോസ്പിറ്റലിൻ്റെ മറ്റേണിറ്റി, ഡിമെൻഷ്യാ കെയർ വാർഡുകളിൽ ഇംപ്രൂവ്മെൻറിനായി ഈ ഫണ്ട് വിനിയോഗിക്കും. വരും വർഷങ്ങളിലും സമാന രീതിയിലുള്ള കമ്യൂണിറ്റി ഇവൻ്റ് നടത്താൻ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ആഗ്രഹിക്കുന്നതായും അതിനായി നോർത്ത് ലിങ്കൺ ഷയർ കൗൺസിൽ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് സഹകരണം തുടരണമെന്നും പ്രസിഡൻഷ്യൽ അഡ്രസിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റ് ബിനോയി ജോസഫ് അഭ്യർത്ഥിച്ചു. നോർത്ത് ലിങ്കൺ ഷയറിലെ കമ്യൂണിറ്റികളെ ഒരു കുടക്കീഴിൽ അണിനിരത്താനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ തുടർന്നും നേതൃത്വം നൽകുമെന്നുള്ള പ്രഖ്യാപനത്തെ നിറഞ്ഞ ഹർഷാരവത്തോടെയാണ് സദസ് വരവേറ്റത്.