ക്വലാലംപുർ: വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, അർധചാലകം തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ഇന്ത്യയും മലേഷ്യയും മുന്നോട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ മലേഷ്യാ സന്ദർശനത്തിനിടെയാണ് ഉഭയകക്ഷി സഹകരണത്തിന് പുതുഊർജം പകരുന്ന 11 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും സംരക്ഷിക്കാൻ ഇന്ത്യയും മലേഷ്യയും പ്രതിജ്ഞാബദ്ധമാണെന്ന് മോദി വ്യക്തമാക്കി. ഭീകരതയെ ശക്തമായി നേരിടുന്നതിൽ ഇന്ത്യയുടെ നിലപാട് അദ്ദേഹം വീണ്ടും ഊന്നിപ്പറഞ്ഞു. അർധചാലകമേഖലയിലെ സഹകരണത്തിനായുള്ള പ്രാഥമികരൂപരേഖയും കരാറുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യൻ രൂപയും മലേഷ്യൻ റിങ്കിറ്റും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന നീക്കത്തെ അൻവർ ഇബ്രാഹിം സ്വാഗതം ചെയ്തു. മലേഷ്യയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. ക്യു.ആർ. അടിസ്ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം നടപ്പാക്കുന്നതിന് എൻ.ഐ.പി.എമ്മും പേനെറ്റും തമ്മിൽ ധാരണയായി. മലേഷ്യൻ പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചതും ബന്ധങ്ങളുടെ ഊഷ്മളത പ്രകടമാക്കി.











Leave a Reply