ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻ്റ് മലയാളിയായ ജെയിൻസ് തോമസ് മരണമടഞ്ഞ വിവരം വേദനയോടെ അറിയിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ബ്രെയിൻ ഇൻജുറിയോടെ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു .
ഭാര്യ വിജിയും മക്കളും നാട്ടിലേക്കു തിരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദാരുണവാർത്ത കുടുംബത്തെ തേടിയെത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ജെയിൻസ് തോമസിന്റെ മരണം കടുത്ത ആഘാതമാണ് സൃഷ്ടിച്ചത് . ലോംഗ്ടൺ ഫാമിലി യൂണിറ്റംഗമായിരുന്നു ജെയിൻസ് തോമസ് .
ജെയിൻസ് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply