ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉയർന്ന നിലയിൽ തുടരുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ ഡൽഹിയിലെ ചെങ്കോട്ടയും ചാന്ദ്‌നി ചൗക്ക് മേഖലയിലെ ക്ഷേത്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്. സുരക്ഷാ ഏജൻസികൾ ഹൈ അലർട്ട് പ്രഖ്യാപിച്ച് പ്രധാന കേന്ദ്രങ്ങളിൽ കർശന പരിശോധന ആരംഭിച്ചു.

ചാന്ദ്‌നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യമാക്കി ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള നീക്കമാണ് ഭീകരർ നടത്തുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ ഒരു മസ്ജിദിൽ ഉണ്ടായ സ്ഫോടനത്തിന് പ്രതികാരമായാണ് ആക്രമണ പദ്ധതി തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ വിവിധ ആരാധനാലയങ്ങളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഭീകരരുടെ നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2025 നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1-ന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച സംഭവം രാജ്യത്തെ നടുക്കിയിരുന്നു. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.