കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞു നിർത്തിയത്. തുടർന്ന് ഉണ്ടായ തിരക്കിലും തള്ളിക്കയറ്റത്തിലുമാണ് കഴുത്തിനും കൈയ്ക്കും പരിക്കേറ്റ തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മന്ത്രിയുടെ കണ്ണൂർ സന്ദർശനത്തിനിടെ വിവിധ ഇടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. എ.കെ.ജി ആശുപത്രിക്ക് സമീപം യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷമാണ് യാത്ര തുടരാനായത്. പിന്നീട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കെ.എസ്.യു പ്രവർത്തകർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കല്യാട് ആയുർവേദ ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിലും പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. നഗരത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് പ്രതിഷേധങ്ങൾ തുടർച്ചയായത്. വഴിതടഞ്ഞ പ്രവർത്തകരോട് മന്ത്രി രൂക്ഷമായി പ്രതികരിച്ചതായും വിവരമുണ്ട്.