കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സിപിഎം സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്തു. തലശ്ശേരിയിൽ നിലവിലെ എംഎൽഎയായ എ എൻ ഷംസീറിന് പകരം കാരായി രാജന്റെ പേരാണ് പ്രധാനമായി പരിഗണിക്കുന്നത്. മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് പകരം വി.കെ. സനോജിനെയും പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയായി. തളിപ്പറമ്പിൽ പി കെ ശ്യാമളയുടെ പേരാണ് പരിഗണനയിൽ ഉള്ളത്. എം.വി. ജയരാജന്റെ പേരും ചില മണ്ഡലങ്ങളിൽ ചർച്ചയായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഴീക്കോട് കെ.വി. സുമേഷ് തന്നെ മത്സരിക്കും. എം.വി. നികേഷ് കുമാറിന്റെയും പി. ജയരാജന്റെയും പേര് ഒരു മണ്ഡലത്തിലും പരിഗണിച്ചിട്ടില്ലെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലം ഉൾപ്പെടെയുള്ള അന്തിമ തീരുമാനങ്ങൾ മേൽക്കമ്മറ്റി കൈക്കൊള്ളും.