ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡബ്ലിൻ: അയർലൻഡിൽ കാണാതായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ താമസിച്ചിരുന്ന ഐ.ടി. പ്രഫഷനലായ അശ്വതി രാജശേഖരനെയാണ് ബ്രേ കടൽത്തീരത്ത് നിന്ന് കണ്ടെത്തിയത്. ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്സ് റിക്രൂട്ട്മെന്റ് ഏജൻസിയിൽ ജോലി ചെയ്തിരുന്ന അശ്വതിയെ രണ്ട് ദിവസം മുൻപാണ് കാണാതായത്. ആശുപത്രിയിലെത്തിയ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കർണാടകയിലെബെംഗളൂരുവിൽ നിന്നാണ് അശ്വതി അയർലൻഡിൽ എത്തിയത്. ജോലി ആവശ്യാർത്ഥം അയർലൻഡിലെ തന്നെ ലെറ്റർകെന്നിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് മാറിപ്പോകാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ലുവാസിൽ യാത്ര ചെയ്തതിന് പിന്നാലെയാണ് അശ്വതിയെ കാണാനില്ലെന്നു സുഹൃത്തുക്കൾ പരാതി നൽകിയത്.
തുടർന്ന് ഡാൽക്കി, കില്ലിനി തീരപ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടുത്തി തിരച്ചിൽ നടത്തി. ഡാൽക്കി ബീച്ചിന് സമീപം അശ്വതിയുടെ ലാപ്ടോപ്പും ബാഗും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെ ബ്രേ മേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായി വിവരം പുറത്തുവന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ലോക്ലിൻസ്റ്റൗൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.











Leave a Reply