തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) സമൻസ്. അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട് നേരത്തേ രണ്ട് റെയ്ഡുകൾ ഇ.ഡി. നടത്തിയിരുന്നു. പിണറായി വിജയന്റെ മകൾ വീണ ടി.യുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് 2017 മുതൽ 2019 വരെ സിഎംആർഎൽ നൽകിയ പണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

സേവന കരാറിന്റെ ഭാഗമായി എക്സാലോജിക്കിന് പ്രതിമാസം മൂന്നുലക്ഷത്തിലധികം രൂപ നൽകിയെന്നും ഇതേ കാലയളവിൽ ഐ.ടി., മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി വീണയ്ക്കും പ്രതിഫലം നൽകിയെന്നുമാണ് റിപ്പോർട്ട്. ആകെ 3.28 കോടി രൂപയുടെ ഇടപാടാണ് നടന്നത്. മതിയായ സേവനങ്ങൾ നൽകാതെയാണ് പണം കൈപ്പറ്റിയതെന്നും ഈ തുക പിണറായി വിജയന് നൽകിയ കൈക്കൂലിയാണെന്നുമാണ് ഇ.ഡിയുടെ ആരോപണം. ഇ.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ പിണറായി വിജയനും വീണ ടി.യും പ്രതികളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിജിലൻസ് കേസിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ, വീണ ടി., മുഹമ്മദ് റിയാസ്, ഹസൻ വാരിസ് എന്നിവർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി വിജയനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര കോടതിയിൽ ചൂണ്ടിക്കാട്ടി. പിണറായി വിജയന് 82 വയസ്സായതിനാൽ ഹർജി അടിയന്തരമായി പരിഗണിച്ച് ഇടക്കാല സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജിലൻസ് കേസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാൻ അടുത്തയാഴ്ച പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം സുപ്രീം കോടതി അറിയിച്ചതിനു പിന്നാലെയാണ് ഇ.ഡിയുടെ സമൻസ്.