ബെന്നി പെരിയപ്പുറം

വയനാട് ജില്ലയിൽനിന്നും ഇംഗ്ലണ്ടിലേക്കു കുടിയേറിയവരുടെ കൂട്ടായ്മയായ വോയിസ് ഓഫ് വയനാട് ഇൻ യുകെയുടെ പതിനാറാമത് കുടുംബസംഗമം വിവിധ പരിപാടികളോടെ സമാപിച്ചു ബ്രിസ്റ്റോളിന് സമീപം ചാർട്ടേറ്ഹൗസ് ഔട്ട്ഡോർ സെന്ററിൽവെച്ചാണ് മൂന്നുദിവസം നീണ്ടുനിന്ന ക്യാമ്പ് നടന്നത് ക്യാമ്പ് സംഗമം ചെയർമാൻ രാജപ്പൻ വർഗീസ് ഉത്ഘാടനം ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ വിവിധ പ്രായത്തിലുള്ളവരുടെ മത്സരങ്ങൾ തുടങ്ങിയവ ക്യാമ്പിൽ പങ്കെടുത്തവർക്ക് വലിയ അനുഭവമായി മാറി. കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരും വർഷങ്ങളിൽ ചെയ്യണ്ട പ്രവർത്തനങ്ങൾക്കു രൂപം കൊടുക്കുകയും ചെയ്തു . സംഗമത്തിന് കൺവീനർമാരായ മുജീബ് അനൂപ് തോമസ് രാജപ്പൻ വർഗീസ് സജിമോൻ രാമച്ചനാട്ടു തുടങ്ങിയവർ നേതൃത്യം നൽകി . അടുത്ത വർഷത്തെ സംഗമം കോവെന്ററിയിൽ നടത്താൻ യോഗം തീരുമാനിച്ചു.