കൊച്ചി ∙ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. അസം ധോന്ത്ര് മുഖ് സ്വദേശി പ്രഞ്ജൽ ബോറ (30), അസം ലഖിംപൂർ സ്വദേശി ബബുൾ ബറാലി (30) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതാപചന്ദ്ര ബർമൻ (53) ആണ് കൊല്ലപ്പെട്ടത്.
മദ്യപാനത്തിന് ശേഷമുണ്ടായ വാക്കേറ്റം സംഘട്ടനത്തിലേക്ക് വഴിമാറിയതോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇൻസ്പെക്ടർ വി. രാജേഷ് കുമാർ, എസ്.ഐ ചിത്തു ജി, സീനിയർ സി.പി.ഒമാരായ നൗഫൽ, അരുൺ കരുണൻ, സി.പി.ഒമാരായ രാമനാഥ്, ഗിരീഷ് രാജു, രെജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.











Leave a Reply