കൊച്ചി കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസിലെ യുവതി പുതിയ ആരോപണവുമായി രംഗത്ത്. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ ഇരയായ ഷെഫീഖിനെതിരെ കേസെടുത്ത പോലീസിവെനതിരെ കോടതിയും രംഗത്തു വന്നിരുന്നു.

ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി സീരിയല്‍ നടി കൂടെയായ എയ്ഞ്ചല്‍ മേരി രംഗത്തെത്തിയിരിക്കുന്നത്. യൂബര്‍ പുതിയതായി തുടങ്ങിയ പൂളിങ്ങ് സംവിധാനത്തെപ്പറ്റി അറിവില്ലാതെയാണ് തങ്ങള്‍ കാബ് ബുക്ക് ചെയ്തത്. കാര്‍ വന്നപ്പോള്‍ അതിലൊരാളെ കണ്ടതോടെ ഡ്രൈവറോടെ ഇക്കാര്യം ചോദിച്ചു. കാബ് വേണം താനും, പൂളിങ്ങിനെക്കുറിച്ച് ഒരറിവുമില്ലേ എന്ന മട്ടിലായിരുന്നു ഡ്രൈവറുടെ പരിഹാസം കലര്‍ന്ന മറുപടി.

എന്നാല്‍ കാര്യം വ്യക്തമാകാതെ വീണ്ടും ഇതേക്കുറിച്ച് തങ്ങള്‍ ആവര്‍ത്തിച്ചു. നിങ്ങളുടെ മുന്‍പത്തെ ഓട്ടത്തിലെ യാത്രക്കാരാണോ ഇയാള്‍, ഉടനെ ഇറങ്ങുമോ എന്നതടക്കം തങ്ങള്‍ ഡ്രൈവറോട് ചോദിച്ചു. എന്നാല്‍ മറുപടി പറയാതെ ഡ്രൈവര്‍ ഇരിക്കുകയായിരുന്നു. പിന്‍ സീറ്റില്‍ ഇരുന്ന യാത്രക്കാരനോട് മുമ്പിലോട്ട് കയറി ഇരിക്കാന്‍ ആവശ്യപ്പെട്ടതോടെ ഡ്രൈവര്‍ അസഭ്യം കലര്‍ന്ന ഒരു മറുപടി പാസാക്കിയതോടെ തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു. ആരോപണങ്ങള്‍ വിശ്വസിച്ച് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണെന്നും യുവതി തുറന്നു പറയുന്നു.