പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്ക് അടച്ചതും മൂലം കേരളത്തിലേക്ക് എത്തുന്ന എൽ.പി.ജി. ഇറക്കുമതി കുറഞ്ഞതോടെ സംസ്ഥാനത്ത് വാണിജ്യ പാചകവാതക വിതരണം വലിയ പ്രതിസന്ധിയിലായി. കൊച്ചിക്കടുത്ത അമ്പലമുകളിലെ ബി.പി.സി.എൽ. യൂണിറ്റിൽ ഭാരത് ഗ്യാസ് വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് പൂർണമായും നിർത്തിയതോടെ ഹോട്ടലുകൾക്കും മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും വിതരണം തടസ്സപ്പെട്ടു. ഐ.ഒ.സി.യുടെ ഉദയംപേരൂർ യൂണിറ്റിലും ഇൻഡേൻ വാണിജ്യ സിലിണ്ടറുകളുടെ നിറയ്ക്കൽ നിർത്തിയതായി റിപ്പോർട്ടുണ്ട്.

ഇരുമ്പനത്തെ എച്ച്.പി.സി.എൽ. യൂണിറ്റിൽ എച്ച്.പി. ഗ്യാസിന്റെ വാണിജ്യ സിലിണ്ടറുകൾ ഭാഗികമായി മാത്രമാണ് നിറയ്ക്കുന്നത്. ആശുപത്രികൾ പോലുള്ള അത്യാവശ്യ മേഖലയിലേക്കുള്ള വിതരണം മാത്രം തുടരുകയാണ്. രാജ്യത്ത് ആവശ്യമായ എൽ.പി.ജി.യുടെ ഏകദേശം 60 ശതമാനവും ഗൾഫ് രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്; ഈ വിതരണം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എൽ.പി.ജി. ബുക്കിങ് ഇടവേള 21 ദിവസത്തിൽനിന്ന് 25 ദിവസമായി നീട്ടിയതും പൂഴ്ത്തിവെപ്പ് തടയാനാണ്. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഉടൻ സാധാരണയാകാത്ത പക്ഷം സംസ്ഥാനത്തെ പല ഹോട്ടലുകളും അടയ്ക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന് ഹോട്ടൽ ഉടമകൾ മുന്നറിയിപ്പ് നൽകുന്നു.