ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഹോമെക്സ് ലീഗലും മലയാളം യുകെയും സംയുക്തമായി സംഘടിപ്പിച്ച ‘പ്രെഡിക്ട് ആൻഡ് വിൻ ഫിഫ ലോകകപ്പ് 2026’ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ച മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് ഗ്രാൻഡ് പ്രൈസും പ്രത്യേക സമ്മാനങ്ങളും ആണ് ലഭിക്കുന്നത് . യുകെയിലെ മലയാളി ഫുട്ബോൾ പ്രേമികളിൽ നിന്ന് മികച്ച പങ്കാളിത്തമാണ് മത്സരത്തിന് ലഭിച്ചത്
ലെസ്റ്റർ സ്വദേശിനിയായ അനിറ്റ് വർഗീസ് ഗ്രാൻഡ് പ്രൈസ് അവാർഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെസ്റ്റ് യോർക്ക്ഷയറിലെ വെയ്ക്ക്ഫീൽഡ് സ്വദേശിയായ അരുണ് അലക്സാണ്ടർ രണ്ടാം സ്ഥാനവും സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറും സ്വന്തമാക്കി. ലെസ്റ്റർ സ്വദേശിയായ മഹേഷ് ചന്ദ്രശേഖരൻ മൂന്നാം സ്ഥാനവും എക്സ്ക്ലൂസീവ് ഗിഫ്റ്റ് പാക്കും നേടി. വിജയികളുടെ പേരുകൾ ഹോമെക്സ് ലീഗലും മലയാളം യുകെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഫിഫ ലോകകപ്പ് 2026ന്റെ ആവേശം യുകെയിലെ മലയാളി സമൂഹത്തിനിടയിൽ കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ജൂലൈ 8 വരെ എൻട്രികൾ സ്വീകരിച്ച മത്സരത്തിൽ നിരവധി പേർ ആണ് പങ്കെടുത്തത് . ശരിയായ ഉത്തരം നൽകിയ എട്ട് പേരെയാണ് അന്തിമഘട്ടത്തിലേക്ക് പരിഗണിച്ചത്. ഇവർക്ക് 101 മുതൽ 108 വരെ നമ്പറുകൾ നൽകി നറുക്കെടുപ്പിലൂടെയാണ് ആദ്യ മൂന്ന് വിജയികളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി നറുക്കെടുപ്പ് പ്രക്രിയയുടെ വീഡിയോ ചിത്രീകരണവും നടത്തിയിരുന്നു.
യുകെയിലെ ലെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ലീഗൽ, പ്രോപ്പർട്ടി വാങ്ങൽ-വിൽപ്പന നടപടികളുമായി ബന്ധപ്പെട്ട നിയമ- കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെ ഭവന ഉടമകൾക്കും നിക്ഷേപകർക്കുമായി കൺവേയൻസിംഗ്, പ്രോപ്പർട്ടി സർവേ ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുണ്ട്.

കേരളത്തിലെ പ്രവാസി മലയാളികൾക്കായി സമഗ്ര ഭവന പരിപാലന സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സും ഹോമെക്സ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന സംരംഭമാണ്. “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സ്ഥാപനം, വിദേശത്തുള്ള വീടുടമകൾക്കായി കേരളത്തിലുള്ള അവരുടെ വസ്തുവകകളുടെ പ്രോപ്പർട്ടി മാനേജ്മെന്റ്, എസ്റ്റേറ്റ് മാനേജ്മെന്റ്, പ്രോപ്പർട്ടി സെയിൽസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. വീടുകളുടെ സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ-വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി, ഡീപ് ക്ലീനിംഗ്, പ്രീ-പോസ്റ്റ് മൺസൂൺ കെയർ തുടങ്ങിയ സേവനങ്ങളിലൂടെ പ്രവാസികൾക്ക് വിശ്വസനീയമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോമെക്സ് എസ്റ്റേറ്റ്സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം, കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് BAYTA Homes എന്ന ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്.











Leave a Reply