എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ എസ്എൻഡിപി യോഗത്തിൽ നിന്ന് അയോഗ്യരാക്കി കേരള ഹൈക്കോടതി. വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കി. സ്ഥാപനത്തിൻ്റെ വാർഷിക റിപ്പോർട്ടുകൾ വർഷങ്ങളായി സമർപ്പിക്കാത്തതിനെ തുടർന്നാണ് നടപടി.

കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയായ എസ്എൻഡിപി യോഗം രണ്ടായിരത്തി പതിനാലിന് ശേഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടർച്ചയായി മൂന്ന് വർഷം റിപ്പോർട്ടുകൾ നൽകാത്ത ഡയറക്ടർമാരെ അയോഗ്യരാക്കാമെന്ന നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. പിഴ അടച്ചതിനാൽ പ്രശ്നം പരിഹരിച്ചുവെന്ന ഭരണസമിതിയുടെ വാദം കോടതി അംഗീകരിച്ചില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭരണസമിതി അയോഗ്യരായ സാഹചര്യത്തിൽ താൽക്കാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണസംവിധാനം തുടരാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകി. സിംഗിൾ ബെഞ്ചിൻ്റെ ഈ വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് നിലവിലെ ബോർഡ് അംഗങ്ങൾ അറിയിച്ചു.