തിരുവനന്തപുരം: ശബരിമലയിൽ യുവതികളുടെ പ്രവേശനം അനുവദിക്കണമെന്ന മുൻ നിലപാട് സംസ്ഥാന സർക്കാർ തിരുത്തി. ആചാരസംരക്ഷണം ഉറപ്പാക്കണമെന്ന പുതിയ നിലപാട് സർക്കാർ ശനിയാഴ്ച സുപ്രീംകോടതിയെ അറിയിക്കാനിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വികാരം പരിഗണിച്ചാണ് സർക്കാർ നിലപാട് മാറ്റുന്നതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.

ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു. തുടർന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയായി. ആദ്യം ഇടതുമുന്നണി തീരുമാനം എടുക്കട്ടെയെന്നായിരുന്നു നിലപാട്. എന്നാൽ ശനിയാഴ്ച കോടതിയിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായതോടെ ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ സി.പി.എം. നേതൃത്വം നയപരമായ തിരുത്തലിലേക്ക് നീങ്ങിയതായാണ് വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയും പ്രതിപക്ഷ പാർട്ടികൾ വിഷയം രാഷ്ട്രീയമായി ഉയർത്തുന്നതുമാണ് നിലപാട് മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. വിശ്വാസികൾക്കെതിരായ ഒരുതീരുമാനവും ഉണ്ടാകരുതെന്ന നിലപാടാണ് ഇപ്പോൾ സർക്കാരും ഇടതുമുന്നണിയും മുന്നോട്ടുവയ്ക്കുന്നത്. അതിനൊപ്പം, നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് നിലവിലെ സാഹചര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്.