ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ലൈഗോ (അയർലൻഡ്)∙ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നേഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് (നെല്ലിക്കുന്ന്) അയർലൻഡിൽ അന്തരിച്ചു. ബാലിസോഡെയറിൽ ആയിരുന്നു നെസിൻ കുടുംബസമേതം താമസിച്ചിരുന്നത്. ഈ മാസം 12ന് നോർത്ത് വെസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം സംഭവിച്ചത്.

ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ തോമസ് – ശോഭ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അന്തരിച്ച നെസിൻ. ഇവിടുത്തെ മലയാളികളുടെ ഇടയിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നെസിൻ സെന്റ് സ്റ്റീഫൻസ് യൂണിറ്റ് പ്രസിഡന്റായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭർത്താവ്: ആൽബിൻ സ്രാറ്റൽ.
മക്കൾ: നഥാൻ സ്രാറ്റൽ, തോമസ് (ടോമി) സ്രാറ്റൽ.
സഹോദരങ്ങൾ: സെറിൻ (ബെബിൽ), ഏഞ്ചൽ.

മാർച്ച് 15 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെ സീൻ ഫീഹിലിസ് ഫ്യൂണറൽ ഹോമിൽ നെസിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത് . സംസ്കാര ശുശ്രൂഷകൾ ഇന്ന് മാർച്ച് 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7.30)സെന്റ് ബ്രിജിഡ്‌സ് ചർച്ച്, കോർഹോനാഗിൽ ആരംഭിച്ച് തുടർന്ന് സെന്റ് ബ്രിജിഡ്‌സ് സെമിത്തേരിയിൽ സംസ്കാരം നടത്തും.

നെസിൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.