കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനത്തെ തുടര്‍ന്ന് സിപിഎമ്മില്‍ ആഭ്യന്തര അസന്തോഷം ശക്തമാകുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഹാന്‍ഡ്‌ലൂം ചെയര്‍മാനുമായ ടി.കെ. ഗോവിന്ദന്‍ വിമതനായി മത്സരിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പുള്ള പാര്‍ട്ടി യോഗങ്ങളില്‍ ഗോവിന്ദന്‍ എതിർപ്പ് രേഖപ്പെടുത്തിയതായും പിന്നീട് യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നുവെന്നും വിവരങ്ങളുണ്ട്.

ഇതിനിടെ തളിപ്പറമ്പിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ടി.കെ. ഗോവിന്ദന്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ നിർത്താതെ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന രാഷ്ട്രീയ വിലയിരുത്തലുകളും പുറത്ത് വരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ പി.കെ. ശ്യാമള മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചു. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മത്സരിക്കാത്ത സാഹചര്യത്തില്‍ ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയെന്ന ആരോപണവും, ആന്തൂരിലെ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങളും ചര്‍ച്ചയാകുന്നതോടെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ശക്തമാകുന്ന സ്ഥിതിയാണ്.