ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പുതിയ സാമ്പത്തിക വർഷത്തിൽ ചൈൽഡ് ബെനഫിറ്റ് ക്യാപ് നീക്കം ചെയ്യാനുള്ള തീരുമാനം നിലവിൽ വന്നു . ഇതോടെ രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങൾക്കും ഇനി യൂണിവേഴ്സൽ ക്രെഡിറ്റിന്റെയും ടാക്സ് ക്രെഡിറ്റിന്റെയും ആനുകൂല്യം ലഭിക്കും. ഒമ്പത് വർഷമായി രണ്ട് കുട്ടികൾക്ക് മാത്രമായി മുമ്പ് ഇത് പരിമിതപ്പെടുത്തിയിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഏകദേശം 480,000 കുടുംബങ്ങൾക്ക് വർഷം ശരാശരി £4,100 അധികമായി ലഭിക്കുമെന്നാണ് വിലയിരുത്തൽ.

വിലക്കയറ്റവും പണപ്പെരുപ്പവും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്ന് കരുതുന്നു. എന്നാൽ ഈ നീക്കത്തെ ചില പ്രതിപക്ഷ കക്ഷികൾ, പ്രത്യേകിച്ച് റിഫോം യുകെ, വിമർശിച്ചിട്ടുണ്ട്. സർക്കാരിന് ഈ തുക മറ്റ് പ്രധാന മേഖലകളിലേക്ക് വിനിയോഗിക്കാമായിരുന്നുവെന്നാണ് അവരുടെ നിലപാട്.

ഇതോടൊപ്പം സ്റ്റേറ്റ് പെൻഷനിലും വർധന പ്രഖ്യാപിച്ചിട്ടുണ്ട്. 2016ന് ശേഷം പെൻഷൻ പ്രായത്തിലെത്തിയവർക്ക് ആഴ്ചയിൽ £241.30 ലഭിക്കുമ്പോൾ, അതിന് മുമ്പ് പെൻഷനായവർക്കുള്ള തുക £181.90 ആയി ഉയരും. 35 വർഷം നാഷണൽ ഇൻഷുറൻസ് അടച്ചവർക്കാണ് പൂർണ്ണ പെൻഷൻ ലഭിക്കുക; അതിൽ കുറവായ വർഷങ്ങൾ അടച്ചവർക്ക് അനുപാതികമായ തുകയാകും ലഭിക്കുക.











Leave a Reply