ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ വീടുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതായുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു . ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം വിപണിയിൽ ഭയം സൃഷ്ടിച്ചതോടെ വീടുകൾക്ക് ആവശ്യകത കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .സമാധാനാവസ്ഥ തുടരുകയും വിപണികൾ സ്ഥിരത കൈവരിക്കുകയും ചെയ്താൽ ഭവന വായ്പാ വിപണി സ്ഥിരത കൈവരിക്കുമെന്നും പലിശ നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നതായി മണി ഫാക്സിലെ ഉപഭോക്തൃ ധനകാര്യ വിഭാഗം മേധാവി ആദം ഫ്രഞ്ച് പറഞ്ഞു , എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ഇടിവിന് പകരം വളർച്ച മന്ദഗതിയിലാകുകയോ താൽക്കാലികമായി നിൽക്കുകയോ ചെയ്യാനാണ് സാധ്യത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ, വീടുകളുടെ വിലയിൽ അടുത്ത മാസങ്ങളിൽ മാറ്റങ്ങൾ സ്ഥിരത ഇല്ലാത്തതായിരിക്കും എന്നാണ് ഫൈൻ ആൻഡ് കൺട്രി സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടർ നിക്കി സ്റ്റീവൻസൺ വ്യക്തമാക്കുന്നത്. എന്നാൽ ദീർഘകാലത്തിൽ വിപണി “മിതമായ സ്ഥിരത” പുലർത്തുമെന്നാണ് വിലയിരുത്തൽ. വില ഉയർച്ചയും ഇടിവും മാറിമാറി വരാമെങ്കിലും വലിയ തകർച്ചയ്ക്ക് സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നു.

ഫെബ്രുവരി വരെ ഒരു വർഷത്തിനിടെ ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 3% ആയിരുന്നു രേഖപ്പെടുത്തിയിരുന്നത് . പക്ഷെ പുതിയ സാഹചര്യത്തിൽ പണപ്പെരുപ്പം കൂടാനുള്ള സാധ്യത ഉണ്ടന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വർഷം പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ് . മാർച്ചിന് ശേഷം പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയർന്നത് പുതിയ ആശങ്കകൾക്ക് വഴിവെക്കുകയാണ്. ഈ ഘടകങ്ങൾ മൂലം വിപണിയിലെ അനിശ്ചിതത്വം വീണ്ടും ശക്തമാകുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.