കൊച്ചിയിൽ മെൻസ്ട്രൽ കപ്പിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും എക്സൈസിന്റെ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. സാധാരണ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പ്രതികൾ ഈ രീതി സ്വീകരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

യുവതി ശരീരത്തിനുള്ളിൽ ഉപയോഗിച്ചിരുന്ന മെൻസ്ട്രൽ കപ്പിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്ന് പുറത്തെടുത്തത്. നഗരത്തിൽ വിതരണം ചെയ്യുന്നതിനായാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്നും ലഹരിമരുന്ന് എത്തിച്ച ഉറവിടം ഏതാണെന്നും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് കടത്തിനായി പുതിയ രീതികൾ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.