മനോജ് ജോസഫ്

ലിവർപൂൾ: പ്രവാസലോകത്തെ മലയാളി കൂട്ടായ്മയുടെ കരുത്തുവിളിച്ചോതി ലിവർപൂളിൽ വർണ്ണാഭമായ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ ഒരുങ്ങുന്നു. ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ ലിവർപൂളിലെയും പരിസരപ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കുചേരും.

നാടിന്റെ തനിമ ചോരാതെ ഒരുക്കുന്ന ഈ സംഗമത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ‘കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സ്’ അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോയാണ് ആഘോഷങ്ങളിലെ പ്രധാന ആകർഷണം. ഒപ്പം ലിവർപൂളിലെ പ്രശസ്ത നൃത്തസംഘങ്ങൾ അവതരിപ്പിക്കുന്ന ചടുലമായ നൃത്തപ്രകടനങ്ങളും അരങ്ങേറും.

ആഘോഷങ്ങളുടെ ഭാഗമായി 10 വയസ്സുവരെയുള്ള കുട്ടികൾക്കായി ‘രാധാ-കൃഷ്ണ’ വേഷപ്പകർച്ച മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസും നൽകും. മത്സരത്തിന് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പങ്കെടുക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കുമായി വിഷുക്കൈനീട്ടവും ഈസ്റ്റർ എഗ്ഗും വിതരണം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിൽ ഈസ്റ്റർ-വിഷു-ഈദ് സ്പെഷ്യൽ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശന ടിക്കറ്റ് നിരക്കിൽ തന്നെ ഭക്ഷണവും ഉൾപ്പെടുന്നു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയാണ്.

നാടിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന ഈ ഒത്തുചേരലിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം കൃത്യം 5 മണിക്ക് തന്നെ പരിപാടികൾ ആരംഭിക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.