ന്യൂസ് ഡെസ്ക്, മലയാളം യുകെ

സറി സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ശനിയാഴ്ച പുലർച്ചെ നൈറ്റ് ക്ലബ് വിട്ടിറങ്ങിയ ഇരുപത് വയസ്സുള്ള യുവതിയെ പിന്തുടർന്ന സംഘം എപ്സം മെത്തഡിസ്റ്റ് ചർച്ചിന് സമീപത്ത് വെച്ചാണ് ആക്രമിച്ചതെന്നാണ് അധികൃതർ അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവം അതീവ വേദനാജനകമാണെന്നും, ഇരയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഐൻ മാത്യൂസ് വ്യക്തമാക്കി. പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും, വ്യാപകമായ അന്വേഷണ നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

സംഭവസമയത്ത് ആ പ്രദേശത്ത് ഉണ്ടായിരുന്നവരിൽ ആരെങ്കിലും യുവതിയെ കണ്ടിട്ടുണ്ടോ, അവരുമായി സംസാരിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് വിവരങ്ങൾ പങ്കുവെക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. കേസിന്റെ ആദ്യഘട്ട അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.