യുകെയിലെ സാംസ്കാരിക സംഘടനയായ “സംഗീത ഓഫ് ദ യു.കെ” പുതിയ നൃത്ത ക്ലാസുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഭാരതനാട്യം, ബോളിവുഡ് ഡാൻസ്, സൂംബ എന്നിവ ഉൾപ്പെടുന്ന പരിശീലന പരിപാടികളിൽ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്നതാണ് . നാല് വയസ്സിന് മുകളിലുള്ള കുട്ടികൾ തൊട്ട് അറുപതിനു മുകളിലുള്ളവരെയും വരെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ വ്യക്തമാക്കി.
ഓരോ ഞായറാഴ്ചയും ഉച്ചയ്ക്ക് മൂന്ന് മണിക്ക് *ഹാരിസ് അക്കാദമി, കെൻഡ്ര ഹാൾ റോഡ്, പർലി, സൗത്ത് ക്രോയ്ഡൺ, സർറി സി ആർ രണ്ട് ആറ് ഡി ടി* എന്ന വിലാസത്തിലാണ് ക്ലാസുകൾ നടക്കുന്നത് ആദ്യമായി നൃത്തം പഠിക്കുന്നവർക്കും മുൻ പരിചയമുള്ളവർക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് അംഗീകൃത നൃത്ത പരീക്ഷകളിൽ പങ്കെടുക്കാനും സർട്ടിഫിക്കറ്റ് നേടാനും അവസരമുണ്ടാകും. എന്നാൽ വിനോദം, ആരോഗ്യം, സംസ്കാരബന്ധം എന്നിവ ലക്ഷ്യമാക്കി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രവേശനം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
നൃത്ത ക്ലാസുകൾക്ക് പുറമെ നാടകപ്രവർത്തനങ്ങൾ, യുവജന പരിപാടികൾ, സംഗീത പരിപാടികൾ , വനിതാ ഫോറം എന്നിവയും ആരംഭിക്കാൻ പദ്ധതിയുണ്ട്. ഈ പദ്ധതികളുടെ വിശദാംശങ്ങൾ അടുത്ത ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ജയപ്രകാശ് – 07917361127
സുന്ദരേശൻ – 07760338659
നാരായൺ – 07903069598











Leave a Reply