ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഊർജച്ചെലവിന്റെ അമിത ചിലവ് കുറയ്ക്കുന്നതിനായി വ്യവസായങ്ങൾക്ക് സഹായം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. 2025ൽ പ്രഖ്യാപിച്ച ബ്രിട്ടീഷ് ഇൻഡസ്ട്രിയൽ കോംപറ്റിറ്റീവ്‌നസ് സ്കീം (BICS) വിപുലീകരിച്ച് ഏകദേശം 10,000 ഉയർന്ന ഊർജോപയോഗ വ്യവസായങ്ങൾക്ക് 25% വരെ വൈദ്യുതി ബിൽ കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ പദ്ധതി . സ്റ്റീൽ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമോട്ടീവ്, ഏറോസ്പേസ് തുടങ്ങിയ മേഖലകളിലുള്ള സ്ഥാപനങ്ങൾക്കും ഇത് ഗുണകരമാകും. മുമ്പ് 7,000 കമ്പനികൾക്ക് മാത്രമായിരുന്ന പദ്ധതി ഇപ്പോൾ 3,000 എണ്ണം കൂടി ഉൾപ്പെടുത്തി വ്യാപിപ്പിച്ചതായി സർക്കാർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ഈ ആനുകൂല്യം ഉടൻ ലഭ്യമാകില്ല. 2027 ഏപ്രിൽ മുതൽ മാത്രമേ യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് നെറ്റ് സീറോ ട്രാൻസിഷനുമായി ബന്ധപ്പെട്ട ചില വൈദ്യുതി ചാർജുകളിൽ ഇളവ് ലഭിക്കൂ. ഇതിനൊപ്പം, 2026 മുതൽ ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി 2027ൽ ഒരുതവണയായി തുക നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ഈ പദ്ധതി നടപ്പാക്കുന്നതിന് ഏകദേശം £600 മില്യൺ ചെലവ് വരും. ആഭ്യന്തര ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകൾക്ക് ഇത് ബാധകമാകില്ലെന്ന് സർക്കാർ ഉറപ്പു നൽകി. ആഗോള അനിശ്ചിതത്വത്തിൽ വ്യവസായങ്ങളെ സംരക്ഷിക്കാൻ ഇത് നിർണായകമാണെന്ന് ബിസിനസ് സെക്രട്ടറി പീറ്റർ കൈൽ പറഞ്ഞു.

അതേസമയം, പദ്ധതിയിൽ എല്ലാ മേഖലകളെയും ഉൾപ്പെടുത്താത്തതിൽ കടുത്ത വിമർശനവും ഉയരുന്നുണ്ട്‌ . പബ്ബുകൾ, റെസ്റ്റോറന്റുകൾ, കർഷകർ, റീട്ടെയിൽ മേഖലകൾ തുടങ്ങിയവയ്ക്ക് ഈ സഹായം ലഭിക്കില്ലെന്നാണ് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ ആരോപണം. കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി ഇത് “പ്രധാനപ്പെട്ട മുന്നേറ്റം” എന്ന് വിലയിരുത്തിയെങ്കിലും, യൂറോപ്പിനേക്കാൾ 50% വരെ കൂടുതൽ വൈദ്യുതി ചെലവ് നൽകേണ്ടി വരുന്ന പ്രശ്നത്തിന് കൂടുതൽ പരിഹാരങ്ങൾ ആവശ്യമാണെന്ന് വ്യവസായ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ നാല് ബിസിനസുകളിൽ ഒന്ന് ഊർജച്ചെലവിന്റെ സമ്മർദ്ദത്തിൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.