തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കങ്ങൾക്കിടെ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം. കെപിസിസി അധ്യക്ഷനും സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ ദീപാദാസ് മുൻഷിയാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിൽ ഹൈക്കമാൻഡ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ കാണും. ഔദ്യോഗികമായി മഹാരാഷ്ട്ര സംഘടനാ കാര്യങ്ങളാണ് ചർച്ചയെന്നുവെങ്കിലും കേരളത്തിലെ നേതൃവിഷയവും ഉയർന്നേക്കാമെന്ന സൂചനയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി പാർട്ടിക്കുള്ളിൽ ശക്തമായ നിലപാടുകൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ കെ സി വേണുഗോപാലിനെ മുന്നോട്ട് വെച്ച പരസ്യ പ്രസ്താവനകൾ ഉയർത്തിയപ്പോൾ, അതിനെ തള്ളിക്കളയാതെ കെസി വേണുഗോപാൽ നിലപാട് തുടരുന്നു. മറുവശത്ത് യാതെ കെസി വേണുഗോപാൽ നിലപാട് തുടരുന്നു. മറുവശത്ത് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാക്കി മറ്റൊരു വിഭാഗവും രംഗത്തെത്തി.
കെസി-വിഡി ഗ്രൂപ്പുകൾ തമ്മിലുള്ള ഈ പോരാട്ടത്തിനിടയിൽ വിവാദങ്ങളിൽ നിന്ന് മാറിനിൽക്കുന്ന നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. കെ സുധാകരനെ ഒപ്പം ചേർത്ത് കെസി വിഭാഗം നടത്തിയ നീക്കങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെ വിഡി അനുകൂലികളുടെ തിരിച്ചടിക്കും ഇടയിൽ നേതൃമത്സരം കടുത്തതായി മാറിയിരിക്കുകയാണ്. മത്സരത്തിൽ നേരിട്ട് ഇല്ലെങ്കിലും മുഖ്യമന്ത്രി പദത്തിനായുള്ള മത്സരരംഗത്ത് താനുമുണ്ടെന്ന സൂചന കെസി വേണുഗോപാൽ ശക്തമാക്കുന്നുവെന്നാണ് വിലയിരുത്തൽ.











Leave a Reply