യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് കുര്യാക്കോസ് ജാക്കോബൈറ്റ് പള്ളിയുടെ നേതൃത്വത്തിൽ സമാഹരിച്ച 1,68,000 രൂപയുടെ സഹായം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ, എറണാകുളം മുളന്തുരുത്തിയിൽ പ്രവർത്തിക്കുന്ന ബെത്ലെഹേം വയോജന പരിപാലന കേന്ദ്രമായ ബെത്ലെഹേം ജെരിയാട്രിക് കെയർ ഹോമിലെ അനിൽ അച്ചന് കൈമാറി. കാർഡിയാക് ടേബിൾ വാങ്ങുന്നതിനായാണ് ഈ തുക വിനിയോഗിക്കുന്നത്.

കഷ്ടാനുഭവ ആഴ്ച്ചയോടനുബന്ധിച്ച് നടത്തിയ ചാരിറ്റി പിരിവിലൂടെയാണ് തുക സമാഹരിച്ചത്. പള്ളി വികാരി ഫാദർ ഗീവർഗീസ് പള്ളിക്കൂടത്ത്, ഇടവക അംഗവും മുൻ വികാരിയും ആയ ഫാദർ സിബി വാലായിൽ, പള്ളി സെക്രട്ടറി സാജു ജോസഫ്, ട്രസ്റ്റി ബേസിൽ ജോയി, ഭദ്രാസന കൗൺസിൽ അംഗം വിജി കെ പി എന്നിവർ ചേർന്നാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജെറിൻ ടി ഏലിയാസ്, ജോളി പി തോമസ്, ഷാജി മാധവൻ, രതീഷ് കെ ദിവാകരൻ, മഞ്ചു കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്.