ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ത്തി​നി​ടെ 20ല​ധി​കം പേ​രാ​ണ് ഇ​വി​ടെ വാഹനാ​പ​ക​ട​ങ്ങ​ളി​ൽ പെ​ട്ട് മ​രി​ച്ചി​ട്ടു​ള്ള​ത്. 40ല​ധി​കം ഹെ​യ​ർ പിൻ വ​ള​വു​ക​ളു​ള്ള വാൾ​പ്പാ​റ മ​ല​യോ​ര പാ​ത​യി​ലൂ​ടെ സഞ്ചരിക്കുമ്പോ​ൾ ജാഗ്ര​ത പുലർത്തമെന്ന നി​ർ​ദേ​ശം ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ​ക്ക് കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ ശ്ര​ദ്ധാ​പൂ​ർ​വം ഓ​ടി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് നി​ര​ന്ത​രം ഉണ​ർ​ത്തു​ന്ന​താ​യി അധി​കൃ​ത​ർ പ​റ​ഞ്ഞു.

എന്നാല്‍ മനോഹരമായ കാഴ്ചകള്‍ക്കപ്പുറം വിനോദസഞ്ചാരികളെ കാത്ത് മരണക്കെണികള്‍ ഒളിഞ്ഞിരിക്കുന്ന പാതയായി ഇപ്പോള്‍ വാല്‍പ്പാറ-പൊള്ളാച്ചി റോഡ് മാറുകയാണ്. മലപ്പുറം കൊളത്തൂർ പാങ്ങില്‍ നിന്നുള്ള അധ്യാപകരുടെ സംഘം അവിടെ അപകടത്തില്‍പ്പെട്ടപ്പോള്‍ വീണ്ടും ചർച്ചയാകുകയാണ് ഈ പാതയും ഇവിടുത്തെ അപകട കഥകളും

പശ്ചിമഘട്ടത്തില്‍ 3,500 അടി ഉയരത്തിലാണ് വാല്‍പ്പാറ എന്ന നഗരം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരാണ് പ്രകൃതിസുന്ദരമായ മലനിരകളില്‍ തേയില കൃഷി ആരംഭിച്ചത്. പിന്നീടാണ് ഇത് തിരക്കേറിയ വിനോദസഞ്ചാര മേഖലയായി മാറിയത്. ചെങ്കുത്തായി ഇറങ്ങിവരുന്ന 40 ഹെയർ പിൻവളവുകളുള്ള റോഡാണ് ഇവിടുത്തെ പ്രത്യേകത.

ഇവിടെ സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ട്. കൂടാതെ ഓരോ വളവിനും നമ്പർ രേഖപ്പെടുത്തി വഴിയില്‍ ഉടനീളം ബോർഡുകള്‍ സ്ഥാപിക്കുകയും അപകട മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ മലമ്പാതയില്‍ ഡ്രൈവർമാരുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. ഇവിടെ വാഹനങ്ങള്‍ നിയന്ത്രണം തെറ്റി താഴോട്ട് പതിക്കാറുണ്ട്.

കഴിഞ്ഞ എട്ട് വർഷത്തിനിടെ 20ലധികം പേരാണ് ഇവിടെ വാഹനാപകടങ്ങളില്‍ പെട്ട് മരിച്ചിട്ടുള്ളത്. ഇതുവഴി സഞ്ചരിക്കുന്നവരോട് ജാഗ്രത പുലർത്തമെന്ന നിർദേശം നല്‍കാറുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. വിനോദ യാത്രകള്‍ക്കും തീർഥാടനങ്ങള്‍ക്കുമായി പ്രതിദിനം ആയിരങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

തമിഴ്‌നാട്ടിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, പ്രത്യേകിച്ച്‌ പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ചുരം പാതകള്‍, ഹെയർപിൻ വളവുകള്‍, കുത്തനെയുള്ള പാതകള്‍, ഡ്രൈവർമാരുടെ പരിചയക്കുറവ് തുടങ്ങി നിരവധി കാരണങ്ങള്‍ ആണ് ഇവിടെ നടക്കുന്ന അപകടങ്ങള്‍ക്ക് കാരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവിടെ നടക്കുന്ന അപകടങ്ങളുടെ കണക്കെടുത്താല്‍ കണ്ണ് നിറയും. അതില്‍ ഏറ്റവും ദാരുണമായത് 2018 മേയ് ഒമ്പതിന് പളനിക്ക് സമീപം കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള കോരുത്തോട് സ്വദേശികളായ ഏഴുപേർ മരിച്ചതാണ്.

മാത്രമല്ല മറ്റൊന്ന് 2016 ജൂലൈ 25ന് ഇടുക്കി കട്ടപ്പനയില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് പോയ സംഘത്തിന്റെ വാൻ ബസുമായി കൂട്ടിയിടിച്ച്‌ ആറുപേർ മരിച്ചതാണ്. 2024 ഡിസംബർ 28ന് തേനി-പെരിയകുളം പാതയില്‍ കോട്ടയം കുറവിലങ്ങാട് സ്വദേശികള്‍ സഞ്ചരിച്ച വാൻ ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിച്ച്‌ മൂന്നുപേരും മരിച്ചിരുന്നു.

രാത്രികാലങ്ങളിലെ മൂടല്‍മഞ്ഞും ഇടുങ്ങിയ റോഡുകളും അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു. പലപ്പോഴും വാഹനങ്ങളുടെ ബ്രേക്ക് തകരാറിലാകുന്നതാണ് കൊക്കയിലേക്ക് മറിയാൻ പ്രധാന കാരണമാകുന്നത്.

കുത്തനെയുള്ള പാതകളില്‍ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത് ബ്രേക്ക് സിസ്റ്റം ചൂടാകാനും അത് പ്രവർത്തനരഹിതമാകാനും തുടർന്ന് നിയന്ത്രണം നഷ്ടപ്പെടാനും കാരണമാകുന്നു.

പരിചയമില്ലാത്ത ഡ്രൈവർമാർ താഴ്ന്ന ഗിയറില്‍ വാഹനം ഇറക്കുന്നതിന് പകരം ബ്രേക്കിനെ മാത്രം ആശ്രയിക്കുന്നത് ഇത്തരം അപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന് പഠനങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തില്‍ നിന്നുള്ള സംഘങ്ങള്‍ ദീർഘദൂര യാത്രകളില്‍ ആവശ്യമായ വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും അപകടസാധ്യത സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മേഖലകളിലേക്ക് ഇനിയുള്ള യാത്രകള്‍ ഏറെ ശ്രദ്ധിക്കണം.