വാഷിങ്ടണില്‍ നടന്ന വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകരുടെ വാര്‍ഷിക വിരുന്നിനിടെ അപ്രതീക്ഷിതമായി വെടിയൊച്ച ഉയർന്നതോടെ വലിയ പരിഭ്രാന്തി ഉണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ വേദിയില്‍നിന്ന് മാറ്റി ശക്തമായ സുരക്ഷാ വലയം ഒരുക്കി.
സംഭവം നടന്നയുടന്‍ തന്നെ സീക്രട്ട് സര്‍വീസും പൊലീസും സ്ഥലത്തെ പൂര്‍ണമായി നിയന്ത്രണത്തിലാക്കി വ്യാപക പരിശോധന ആരംഭിച്ചു. വെടിവെച്ചയാളെ നിലത്ത് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തതായും ഇയാളെ അസാധാരണമായ നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ പരിസരം പൂര്‍ണമായി ഒഴിപ്പിക്കുകയും അത്യാഹിത സേവനങ്ങള്‍ സ്ഥലത്ത് വിന്യസിക്കുകയും ചെയ്തു. അഞ്ചു മുതല്‍ എട്ട് റൗണ്ട് വരെ വെടിവെപ്പുണ്ടായെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നതാണ് ആശ്വാസകരമായ വിവരം.
സുരക്ഷാ സംവിധാനത്തിലെ ജാഗ്രതയാണ് വലിയ അപകടം ഒഴിവാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയുടെ പശ്ചാത്തലവും ഉദ്ദേശ്യവും പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.











Leave a Reply