ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി ഗുരുപൂർണിമ ആഘോഷങ്ങൾ സംഘടിപ്പിച്ചു . 2026 ജൂൺ 27 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത് .അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ ഗുരുവായൂർ വാസുദേവൻ തിരുമേനിയുടെ കാർമികത്വത്തിൽ നടന്ന വിഷ്ണുപൂജ,ഗുരുപാദവന്ദനം, നാമ സങ്കീർത്തനം, ദീപാരാധനയും ഭക്തി സാന്ദ്രമായി. പൂജകൾക്ക് ശേഷം അന്നദാനവും നടത്തപ്പെട്ടു. ഗുരുപൂർണ്ണിമ ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും ലണ്ടൻ ഗുരുവായൂരപ്പ സേവാ സമിതി നന്ദി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ