ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രോ എയർപോർട്ടിൽ മൂന്നാം റൺവേ നിർമാണവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നതിനിടെ സമവായശ്രമങ്ങൾ ശക്തമായി. പുതിയ ചെയർമാൻ ഫിലിപ്പ് ജാൻസൻ എയർലൈൻസ് കമ്പനികളുമായും പ്രധാന പങ്കാളികളുമായും ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 49 ബില്യൺ പൗണ്ടിന്റെ വിപുലീകരണ പദ്ധതിയാണ് അനശ്ചിതത്തിലായത് . ചെലവും സേവന നിലവാരവുമായി ബന്ധപ്പെട്ട ആശങ്കകളാണ് പ്രധാന പ്രശ്നമെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടൊപ്പം വ്യവസായി സുരിന്ദർ അറോറ മുന്നോട്ടുവച്ച കുറഞ്ഞ ചെലവിലുള്ള പദ്ധതിയും ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹീത്രോയിൽ പകുതിയിലധികം സ്ലോട്ടുകൾ നിയന്ത്രിക്കുന്ന British Airways-യുടെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ് ഉൾപ്പെടെയുള്ള എയർലൈൻസുകൾ പദ്ധതിയുടെ ചെലവ് 30 ബില്യൺ പൗണ്ടിനുള്ളിൽ നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വിർജിൻ അറ്റ്ലാന്റിക് ഉൾപ്പെടെയുള്ള മറ്റ് വിമാനക്കമ്പനികളും ഉയർന്ന ചിലവുകളെ വിമർശിക്കുന്ന കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട്. “ഏത് വിലയ്ക്കും” വിപുലീകരണത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് ഇവർ എടുത്തിരിക്കുന്നത് . ഇതിനിടെ, ഉയർന്ന ലാൻഡിംഗ് ഫീസ് വർധിപ്പിക്കാനുള്ള ഹീത്രോയുടെ നീക്കവും നിയന്ത്രണ അതോറിറ്റി തള്ളിയിരുന്നു.

അതേസമയം, ബ്രിട്ടീഷ് സർക്കാർ പദ്ധതിക്ക് പിന്തുണ ആവർത്തിച്ചിരിക്കുകയാണ്. ധനമന്ത്രി റേച്ചൽ റീവ്സ് അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് നിർമാണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. 2035ഓടെ റൺവേ പ്രവർത്തനക്ഷമമാക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ ഔദ്യോഗിക അനുമതിയും നിർമ്മാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഇപ്പോഴും ബാക്കിനിൽക്കുകയാണ് . ചെലവുകൾ ഉയർന്നതിനെ തുടർന്ന് ചില നിക്ഷേപകർ പിന്മാറാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.