ലെസ്റ്റർ: ലെസ്റ്റർഷെയറിലെ എൻഎച്ച്എസ് ട്രസ്റ്റുകൾ, കമ്മ്യൂണിറ്റി സേവനങ്ങൾ, സ്വകാര്യ ആരോഗ്യപരിചരണ മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന 950-തിലധികം കേരള നേഴ്സുമാരെ പ്രതിനിധീകരിക്കുന്ന സജീവമായ ഒരു പ്രൊഫഷണൽ-സപ്പോർട്ട് നെറ്റ്‌വർക്കാണ് ലെസ്റ്റർ കേരള നേ ഴ്സസ് ഫോറം (LKNF).

നേഴ്സുമാരും ആരോഗ്യരംഗത്തെ മുതിർന്ന നേതൃനിരയും തമ്മിൽ ശക്തമായ സഹകരണവും പങ്കാളിത്തവും വളർത്തുക, അതോടൊപ്പം പ്രൊഫഷണൽ വളർച്ച, നേതൃപാടവം, വ്യക്തിപരമായ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം.

ലെസ്റ്ററിലെ കേരള നേഴ്സുമാരെ പിന്തുണയ്ക്കുന്നതിനായി വിവിധ ബാൻഡുകളിലും പദവികളിലും സ്പെഷ്യാലിറ്റികളിലും പ്രവർത്തിക്കുന്ന നേഴ്സുമാരുടെ നേതൃത്വത്തിലാണ് ഈ ഫോറം പ്രവർത്തിക്കുന്നത്.

ലെസ്റ്റർ കേരള നേഴ്സസ് ഫോറം (LKNF) 2026 മേയ് 2-ന് ലെസ്റ്ററിലെ സിഡാർസ് അക്കാദമിയിൽ ഉദ്ഘാടനവും നേഴ്സസ് ദിനാഘോഷവും വിജയകരമായി സംഘടിപ്പിച്ചു. നേഴ്സിംഗ് മേഖലയിലെ പ്രൊഫഷണൽ വികസനം, നെറ്റ്‌വർക്കിംഗ്, ആഘോഷം എന്നിവയ്ക്കായി സജീവമായ ഒരു വേദി സൃഷ്ടിച്ച ഈ പരിപാടിയിൽ ലെസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും ഏകദേശം 250 കേരള നേഴ്സുമാർ പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

UHL, UHN സിഇഒ റിച്ചാർഡ് മിച്ചൽ; ആർ‌സി‌എൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ; UHL കൺസൾട്ടന്റ് ഫിസിഷ്യനും BAPIO ദേശീയ സെക്രട്ടറിയുമായ ഡോ. ബിജു സൈമൺ; LPT പേഷ്യന്റ് സേഫ്റ്റി ലീഡ് ആശാ ഡേ; കേരള നേഴ്സസ് യുകെ സ്ഥാപകൻ ജോബി ഐത്തിൽ എന്നിവർ ചേർന്ന് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ കണ്ടിന്യൂയിങ് പ്രൊഫഷണൽ ഡെവലൊപ്മെൻറ് (CPD) സെഷനുകൾ, കരിയർ പുരോഗതി ചർച്ചകൾ, പാനൽ ചർച്ചകൾ, നേതൃപാടവത്തെ കേന്ദ്രീകരിച്ച പ്രഭാഷണങ്ങൾ എന്നിവ നടന്നു. സുരേഷ് പെരിയസാമി, ലോമി പൗലോസ്, ആശാ ഡേ, ഹെയ്‌ലി പ്രൈം എന്നിവർ പ്രൊഫഷണൽ വളർച്ച, വ്യക്തിക്ഷേമം, രോഗിസുരക്ഷ, ആരോഗ്യരംഗത്തെ നേതൃപാടവം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ സെഷനുകൾ നയിച്ചു.

എൻഎച്ച്എസിലും വിപുലമായ ആരോഗ്യരംഗത്തും നേഴ്സുമാർ നൽകുന്ന വിലപ്പെട്ട സംഭാവനകളെ ആഘോഷിക്കാനും, പഠിക്കാനും, അനുഭവങ്ങൾ പങ്കിടാനും, പ്രൊഫഷണൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഈ പരിപാടി പങ്കെടുത്തവർക്ക് മികച്ച അവസരമായി.

LKNF-യുടെ ആദ്യ ഔദ്യോഗിക പരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും സംഘാടകർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.