മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ജനവികാരം പരിഗണിക്കണമെന്ന നിലപാടിൽ മുസ്‌ലിം ലീഗ് ഉറച്ചുനിൽക്കുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് പൊതുസമൂഹത്തിന്റെ ആഗ്രഹമെന്ന് എ.ഐ.സി.സി. നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ ലീഗ് നേതൃത്വം അറിയിച്ചതായും, ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര നേതൃയോഗം വ്യക്തമാക്കി.

ഡൽഹിയിൽ നിന്ന് കോൺഗ്രസിന്റെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും അതിന് ശേഷമേ തുടർനിലപാട് വ്യക്തമാക്കൂവെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനാവശ്യ വൈകിപ്പ് ഉണ്ടാകരുതെന്നും, ചില കോൺഗ്രസ് നേതാക്കൾ ഘടകക്ഷികളുടെ അഭിപ്രായത്തെ ചെറുതാക്കി കാണുന്ന രീതിയിൽ നടത്തിയ പ്രസ്താവനകളിൽ ലീഗിന് അതൃപ്തിയുണ്ടെന്നും യോഗത്തിൽ വിലയിരുത്തി. എങ്കിലും മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനാണ് തീരുമാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടും ലീഗ് പ്രാഥമിക ചർച്ച നടത്തി. മന്ത്രിമാരുടെ എണ്ണം, വകുപ്പുകൾ എന്നിവയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കൾ പങ്കുവെച്ചത്. അന്തിമ തീരുമാനം എടുക്കാനുള്ള ചുമതല സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്ക് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് ശേഷം കോൺഗ്രസ് നേതൃത്വവുമായി ലീഗ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.