കണ്ണൂരിൽ വിവാഹദിനത്തിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കി. മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ സ്വദേശിയും ജമ്മു കശ്മീരിൽ എസ്‌എസ്‌ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനുമായ ഷിബിൻ (28) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയായിരുന്നു ദുരന്തം.

വിവാഹവുമായി ബന്ധപ്പെട്ട വിരുന്ന് ഞായറാഴ്ച രാത്രി വീട്ടിൽ നടന്നിരുന്നു. ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും മടങ്ങിയതിനു ശേഷം ഷിബിന് ഒരു ഫോൺ കോൾ ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോയ ഷിബിൻ വാതിൽ അടച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് പുലർച്ചെ വിവാഹ ഫോട്ടോഷൂട്ടിനായി വിളിക്കാനെത്തിയ വീട്ടുകാർ മുറിയിലെ ശുചിമുറിയിൽ ഷിബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭരതന്റെയും ഷീബയുടെയും മകനായ ഷിബിന് അഭിഷ എന്ന സഹോദരിയുണ്ട്.