ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുക്രൈൻ സൈന്യത്തെ പിന്തുണച്ച് പോരാടുന്നതിനിടെ ബ്രിട്ടീഷ് യുവാവ് കൊല്ലപ്പെട്ടു. ദക്ഷിണ ഡെവണിൽ നിന്നുള്ള 23കാരനായ അയർട്ടൺ റെഡ്ഫേൺ ഡൊണെസ്ക് മേഖലയിലെ യുദ്ധത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് കുടുംബം സ്ഥിരീകരിച്ചു. 2025ൽ യുക്രൈൻ സൈന്യത്തെ പിന്തുണയ്ക്കുന്ന പ്രത്യേക യൂണിറ്റിൽ ചേർന്നിരുന്ന അയർട്ടൺ മേയ് 9നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

തന്റെ മകനെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ തകർന്നിരിക്കുകയാണെന്ന് അയർട്ടനിൻറെ അമ്മ നതാഷ പറഞ്ഞു. തന്റെ വളരെ നാളത്തെ ഭയം യാഥാർഥ്യമായി എന്നും അവർ കൂട്ടിച്ചേർത്തു. മകന്റെ മരണത്തിന് ദിവസങ്ങൾക്കുശേഷം ധൈര്യത്തിനുള്ള പുരസ്കാരം ലഭിക്കാനിരുന്നതായും അമ്മ വ്യക്തമാക്കി.

ചർസ്റ്റൺ ഫെറേഴ്സ് ഗ്രാമർ സ്കൂളിലെ മുൻ വിദ്യാർത്ഥിയായ അയർട്ടൺ 12 -ാം വയസ്സിൽ ടോർക്വേ എയർ കേഡറ്റ്സിൽ ചേർന്നിരുന്നു. പിന്നീട് 17 -ാം വയസ്സിൽ ആർഎഎഫിൽ ചേർന്ന അദ്ദേഹം വിദേശത്തേക്ക് പോയതായും റിപ്പോർട്ടുണ്ട്. ബുദ്ധിമാനും എല്ലാവർക്കും പ്രിയങ്കരനുമായ വിദ്യാർത്ഥിയായിരുന്നു അയർട്ടൺ എന്ന് അദ്ദേഹത്തിന്റെ മുൻ അധ്യാപകൻ ഡോ.ഈ ബെൻ കിംഗ് അനുസ്മരിച്ചു.











Leave a Reply