തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ ഉയർന്നു. ഇന്നുമുതൽ പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസലിന്റെ വില 104.41 രൂപയായും ഉയർന്നു. സാധാരണക്കാരുടെ കുടുംബബജറ്റിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് പുതിയ വിലവർധന.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലുതവണയായാണ് ഇന്ധനവില കൂട്ടിയത്. മെയ് 15ന് മൂന്ന് രൂപ വീതവും, മെയ് 19ന് 90 പൈസ വീതവും, മെയ് 23ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചിരുന്നു. ഇന്നത്തെ വർധന കൂടി ചേർന്നതോടെ ഈ കാലയളവിൽ ആകെ എട്ട് രൂപയുടെ വർധനയാണ് ഉണ്ടായത്.
അതേസമയം, ഇന്ധനവില വർധനയിൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. തുടർച്ചയായ വിലക്കയറ്റം ഗതാഗതച്ചെലവും നിത്യോപയോഗ സാധനങ്ങളുടെ വിലയും വീണ്ടും ഉയരാൻ ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.











Leave a Reply