തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടന്നുവെന്ന സിപിഎം പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ടെന്നും, താൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ മോദിയെ കണ്ട ഉടനെ പിണറായിയുടെ വീട്ടിൽ റെയ്ഡ് വേണമെന്ന് പറഞ്ഞു. മോദി ഉടൻ ഫോൺ എടുത്ത് “നാളെ രാവിലെ തന്നെ 12 സ്ഥലത്ത് റെയ്ഡ് നടത്തണം” എന്ന് നിർദേശം നൽകിയെന്ന തരത്തിലാണ് ചിലരുടെ പ്രചാരണം. ഇത് കേൾക്കുമ്പോൾ ചിരിക്കണോ കരയണോയെന്ന് അറിയില്ല’–സതീശൻ പരിഹസിച്ചു. മുൻ മന്ത്രിമാർ വരെ ഇത്തരത്തിൽ പ്രതികരിക്കുന്നതിൽ അതിശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റ് ആരു പറഞ്ഞാലും പിണറായി വിജയൻ തന്നെക്കുറിച്ച് ഇങ്ങനെ പറയില്ലെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റുകാർക്ക് ബലംപിടിത്തം കൂടുതലാണെന്ന പഴയ വിമർശനം ഇപ്പോൾ തമാശയിലേക്ക് മാറിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.