ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, 14 വയസ്സുകാരിയെ ഓൺലൈനിലൂടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യൻ യുവാവിനെ നേരിട്ട് ചോദ്യം ചെയ്യുന്ന തിന്റെ ദൃശങ്ങൾ പുറത്തുവന്നു . 27കാരനായ പ്രവ്ന ഭട്ട് എന്നയാളാണെന്നാണ് വീഡിയോയിൽ പറയുന്നത്. ചോദ്യം ചെയ്യലിനിടെ യുവാവ് മാപ്പ് പറയുകയും ‘ഇത് ആദ്യമായാണ്, ഇനി ആവർത്തിക്കില്ല, ഒരു അവസരം കൂടി തരൂ’ എന്ന് അപേക്ഷിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
മൂന്ന് വർഷം മുൻപ് വിദ്യാർഥി വിസയിൽ ബ്രിട്ടനിലെത്തിയ ഭട്ട്, പഠനം പൂർത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വിസയിൽ തുടരുകയായിരുന്നു. പെൺകുട്ടിയുടേതെന്ന പേരിലുള്ള അക്കൗണ്ടിലേക്ക് സന്ദേശങ്ങൾ അയച്ചതായി യുവാവ് സമ്മതിക്കുന്നതായും, ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ പണം ആവശ്യപ്പെട്ടുവെന്നുമാണ് ആരോപണം. എന്നാൽ പുറത്തുവന്ന സന്ദേശങ്ങളുടെയും ആരോപണങ്ങളുടെയും ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
വീഡിയോയിൽ പലവട്ടം പോലീസിനെ അറിയിക്കരുതെന്ന് യുവാവ് അഭ്യർഥിക്കുന്നതും കാണാം. സംഭവത്തിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടോയെന്നും ബ്രിട്ടീഷ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടോയെന്നും ഇതുവരെ വ്യക്തമായിട്ടില്ല. വീഡിയോ വൈറലായതോടെ ബ്രിട്ടനിൽ ഇത്തരത്തിലുള്ള ഓപ്പറേഷനുകളെക്കുറിച്ചും സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ ശക്തമായിട്ടുണ്ട്.











Leave a Reply