സലിം കുമാറിനെ നഷ്ടപ്പെട്ടത് ഒരു ചലച്ചിത്ര താരത്തെയല്ല, സ്വന്തം കൂടപ്പിറപ്പിനെയാണെന്ന് വി ഡി സതീശൻ. പറവൂരിന്റെ മണ്ണിനെയും മനുഷ്യരെയും പ്രതിനിധീകരിച്ച പച്ചയായ മനുഷ്യരൂപമായിരുന്നു സലിം കുമാറെന്നും അദ്ദേഹത്തിന്റെ വേർപാട് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്നും സതീശൻ പറഞ്ഞു.

അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന പൊതുപരിപാടിയിലെ ക്ഷീണിച്ച മുഖത്തെ ചിരി ഇപ്പോഴും മനസിലുണ്ടെന്നും, തന്റെ വിജയങ്ങളിലും രാഷ്ട്രീയ യാത്രകളിലും സലിം കുമാർ എന്നും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. കുടുംബാംഗത്തെപ്പോലെ ചേർത്ത് പിടിച്ച ഒരാളെ നഷ്ടപ്പെട്ട വേദന വാക്കുകളിൽ പറയാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹാസ്യം മാത്രമല്ല, കരയിപ്പിക്കുന്ന കഥാപാത്രങ്ങളും അനായാസം അവതരിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു സലിം കുമാർ എന്ന് വി ഡി സതീശൻ പറഞ്ഞു. എല്ലാവരെയും ജീവിതം മുഴുവൻ ചിരിപ്പിച്ച കലാകാരൻ ഇപ്പോൾ കണ്ണീരിലാഴ്ത്തിയാണ് യാത്രയായതെന്നും, സലിം കുമാർ എന്ന അതുല്യ കലാകാരൻ ഓർമ്മകളിലൂടെ എന്നും ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനമാനങ്ങൾക്കായി നിലപാടുകൾ മറച്ചുവയ്ക്കാതെ, വിശ്വസിച്ച രാഷ്ട്രീയവും അഭിപ്രായങ്ങളും തുറന്ന് പറഞ്ഞ വ്യക്തിയായിരുന്നു സലിം കുമാർ എന്നും വി ഡി സതീശൻ പറഞ്ഞു. ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും നിന്ന് ഉയർന്ന് ദേശീയ പുരസ്‌കാരങ്ങളിലേക്കും അന്താരാഷ്ട്ര ശ്രദ്ധയിലേക്കും എത്തിയ അദ്ദേഹത്തിന്റെ ജീവിതം പോരാട്ടത്തിന്റെയും വിജയത്തിന്റെയും കഥയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.