കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർണായക മുന്നേറ്റം. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായ 134 പ്രധാന രേഖകൾ ഇഡിക്ക് കൈമാറാൻ കൊച്ചിയിലെ കമ്പനി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു. ഇതോടെ കേസിലെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഏകദേശം 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന രേഖകളിൽ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള കരാറുകൾ, ബാങ്ക് രേഖകൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ, വീണയുടെ ഐടി റിട്ടേൺസ് അടക്കമുള്ള നിർണായക വിവരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. രേഖകൾ കൈമാറുന്നതിൽ എതിർപ്പില്ലെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചതും അന്വേഷണ ഏജൻസിക്ക് അനുകൂലമായി മാറി. ഈ രേഖകൾ പരിശോധിച്ച ശേഷമാണ് തുടർ അന്വേഷണ നടപടികൾ ശക്തമാക്കാൻ ഇഡി ലക്ഷ്യമിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രേഖകൾ കൈമാറുന്നതിനെ സിഎംആർഎൽ ശക്തമായി എതിർത്തെങ്കിലും അന്വേഷണ ആവശ്യങ്ങൾക്ക് ഇഡിക്ക് രേഖകൾ നൽകുന്നതിൽ തെറ്റില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വാദങ്ങൾ തള്ളിയത്. നേരത്തെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളും കോടതി തള്ളിയ സാഹചര്യത്തിൽ, കേസിൽ ഇത് വീണ്ടും സിഎംആർഎല്ലിന് നിയമപരമായ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.