സ്വപ്നരാജ്യം, മൂന്നാംഘട്ടം എന്നീ സിനിമകൾക്ക് ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൂന്നാമത്തെ സ്വതന്ത്ര ചലചിത്രമാണ് കൃഷ്ണ. ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളിൽനിന്ന് വ്യത്യസ്ഥ വിഭാഗങ്ങളിലായി ധാരാളം അവാർഡുകൾ വാങ്ങിയ സ്വപ്നരാജ്യം, മൂന്നാംഘട്ടം എന്നീ സിനിമകൾ തീയറ്റർ റിലീസിനും പ്രീമിയറിനും ശേഷം നിലവിൽ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

മെയ് 24ന് കൃഷ്ണ-യുടെ പൂജ സ്റ്റീവനേജിൽ നടന്നു. പൂജക്ക് ശേഷം തുടർച്ചയായ 12 ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം ജൂൺ 4 ന് ആദ്യ ഷെഡ്യൂൾ വർക്കുകൾ അവസാനിച്ചു. ലണ്ടൻ, സ്റ്റീവനേജ്, ഗ്രാൻഥം, ല്യൂട്ടൻ തുടങ്ങി ഒട്ടേറെ ലൊക്കേഷനുകളിലായാണ് ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. ജൂൺ 15 മുതൽ അടുത്ത ഷെഡ്യൂൾ ഷൂട്ട് തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്യുന്ന “കൃഷ്ണ” സിനിമയിൽ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്.

പാർവതി പിള്ള, ഹരിഗോവിന്ദ് താമരശ്ശേരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ആഷ്‌ലി, സോഫിയ, ജോ ഈശ്വർ, സിജോ മംഗലശ്ശേരിൽ, കുര്യാക്കോസ് ഉണ്ണിട്ടൻ, അനന്ത പദ്മനാഭൻ, അക്ഷയ, ജൈനമ്മ, ശ്രീ സിജോ, മോസ്സസ്, മെൽജോ, സുജാത, സനു, നിധിൻ, അഞ്ജന, രാജേഷ്, വൈശാലി, റോസ്ബിൻ, രാകേഷ് കാർത്തിക്, സാമന്ത, വാസുദേവ് തുടങ്ങിയവർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റ് അണിയറ പ്രവർത്തകർ :

Story, Script and Direction: Ranji Vijayan

Chief Associate Director: Jose Cherusseril
Assistant Directors: Chandana K, Krupa Korah, Sreelakshmi
DOP: Sreehari
Sound Recording and Mixing: Mithun Rishan
Music: Prasanth Karma
Production Banner: Yavanika Talkies

ഫാമിലി ഡ്രാമ ജോനറിൽ വരുന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം യുകെയിൽ തീയറ്റർ പ്രീമിയറുകൾ സംഘടിപ്പിക്കുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. തീയറ്റർ പ്രീമിയറിനു ശേഷം പ്രമുഖ OTT പ്ലാറ്റുഫോമുകൾ വഴി “കൃഷ്ണ” പ്രേക്ഷകരിലേക്കെത്തും.