കൊച്ചി ∙ കുടുംബാംഗങ്ങളുമായി അവിഹിത ബന്ധമുണ്ടെന്ന തരത്തിൽ അധിക്ഷേപിച്ചെന്നും ‘ഡബിൾ ഡാഡി സിൻഡ്രോം’ എന്ന പരാമർശം ഉൾപ്പെടെ അപമാനകരമായ സന്ദേശങ്ങൾ അയച്ചെന്നുമാരോപിച്ച് നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ. കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിൽ വിശദമായ മൊഴി നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. വ്യക്തിവൈരാഗ്യം തീർക്കാനാണ് തനിക്കെതിരെ വർഗീയ പരാമർശങ്ങളും കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും നടത്തിയതെന്നും അൻസിബ ആരോപിച്ചു.

താരസംഘടനയായ ‘അമ്മ’യുടെ നിർവാഹക സമിതി അംഗങ്ങൾ മാത്രമുള്ള വാട്സാപ് ഗ്രൂപ്പിൽ ടിനി ടോം തനിക്കെതിരെ ‘ഡബിൾ ഡാഡി സിൻഡ്രോം’ എന്ന സന്ദേശം അയച്ചതായി അൻസിബ വെളിപ്പെടുത്തി. ഇത് സഭ്യേതരമായ പരാമർശമാണെന്ന് താൻ ചൂണ്ടിക്കാട്ടിയപ്പോൾ, പാർലമെന്റിൽ പോലും ഉപയോഗിക്കുന്ന വാക്കാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും അൻസിബ പറഞ്ഞു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടുത്തി നടത്തിയ അധിക്ഷേപങ്ങൾ ഒരിക്കലും ക്ഷമിക്കാനാവില്ലെന്നും വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അൻസിബ പറഞ്ഞു. ടിനി ടോമിന് രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിൽ സ്വാധീനമുണ്ടായിരിക്കാമെങ്കിലും സത്യത്തിന്റെ പക്ഷത്ത് നീതി ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ‘അമ്മ’ സംഘടന രൂപീകരിച്ച അന്വേഷണ സമിതി പൂർണമായും നിഷ്പക്ഷമായിരിക്കണമെന്നും ആരോപണവിധേയരായവർ സമിതിയുടെ ഭാഗമാകരുതെന്നും അൻസിബ ആവശ്യപ്പെട്ടു.