സ്റ്റോക്ക് ലയൺസ്‌ & എസ് എം എ സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരം ജൂൺ മാസം 20 ന് ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റ് വെസ്റ്റേൺ കോയിനി കോ അപ്പ് അക്കാദമി ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 580+5 kg ചലഞ്ചിങ് തൂക്കം ആണ് ടീമിന് വേണ്ട പ്രദാന മാനദണ്ഡം, യു കെ വടംവലി രംഗത്തെ മുടിചൂടാ മന്നൻമാരായ ശ്രീ സജി മോൻ തോമസ് (മാമച്ചൻ) മാനേജർ ആയ സ്റ്റോക്ക് ലയൺസും യു കെയിലെ തന്നെ ഏറ്റവും പഴയതും, പ്രശസ്തി ആർജിച്ചതുമായ ശ്രീ ആന്റണി സെബാസ്ററ്യൻ പ്രസിഡൻറ് ആയ സ്റ്റാഫ്‌ഫോർഡ് ഷെയർ മലയാളി അസ്സോസ്സിയേഷൻ (SMA)ഉം ഒരുമിച്ച് സംഘടിപ്പിക്കുന്ന ഈ വടംവലി മാമാങ്കത്തിന് സ്റ്റോക്ക് ഓൺ ട്രെൻറിൽ നഴ്സിങ് ഹോം രംഗത്തെ സമാനതകൾ ഇല്ലാതെ തലയുയർത്തി നിൽക്കുന്ന പ്രൈമറി മെഡിക്കൽ സൊല്യൂഷൻ ഒന്നാം സമ്മാനം 1250 പൗണ്ട് നൽകുന്നു. രണ്ടാം സമ്മാനം 750 പൗണ്ട് ഇൻഷുറൻസ് രംഗത്തെ വിശ്വസ്ത സ്ഥാപനം ലൈഫ് ലൈൻ നൽകുമ്പോൾ, മൂന്നാം സമ്മാനം 500 പൗണ്ട് മാഞ്ചസ്റ്ററിൽ നേഴ്സിങ് ഹോം രംഗത്തെ പ്രവർത്തിക്കുന്ന ഗാർഡിയൻ കെയർ കമ്പനി നൽകുന്നു, നാലാം സ്ഥാനക്കാർക്ക് 250 പൗണ്ട് മെഡിലാൻഡ് ഫർമസി നൽകുന്നു. കൂടാതെ 5 മുതൽ 8 വരെ ഉള്ള വിജയികൾക്കെ 100 പൗണ്ട് വീതം സമ്മാനം തുക നൽകുന്നു. പങ്ക് എടുക്കുന്ന ടീം രജിസ്റ്ററേഷൻ ഫീസ് 125 പൗണ്ട് നൽകേണ്ടതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി യു കെ യിൽ വടംവലിയിൽ ചാമ്പ്യൻമാരായ സ്റ്റോക്ക് ലയൺസ്‌, എസ് എം എ യും നടത്തുന്ന ഈ മത്സരം വൻവിജയം ആക്കാൻ സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനങ്ങൾ, ലജൻഡ് സോളിസിറ്റർസ്, ഏലൂർ കൺസൽടെൻസി, സീ കോം അക്കൗണ്ടിംഗ്, ആഷ്‌ലി ഓട്ടോസ്, മെട്രോ സ്റ്റോർ എന്നിവർ ആണ്. ഈ മത്സരം വിജയകരമാക്കാൻ മുഴുവൻ വടംവലി പ്രേമികളെയും സ്റ്റോക്ക് ഓൺ ട്രെന്റിലേക്ക് സ്വാഗതം ചെയ്യുന്നു.