മുംബൈ: സ്റ്റാൻഡ്-അപ്പ് കോമഡി പരിപാടിക്കിടെ മെഡിക്കൽ പഠനത്തിനായി ഉപയോഗിക്കുന്ന പുരുഷ മൃതദേഹങ്ങളെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് കെഇഎം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനി സെജൽ പവാറിനെതിരെ അച്ചടക്ക നടപടി. വിദ്യാർഥിനിയെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും കോളേജ്, ആശുപത്രി, ഹോസ്റ്റൽ പരിസരങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി വിലക്കുകയും ചെയ്തു.

സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയെ തുടർന്നാണ് കെഇഎം ആശുപത്രി ഭരണസമിതി അന്വേഷണം ആരംഭിച്ചത്. മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി ഉപയോഗിക്കുന്ന മൃതദേഹങ്ങളോടുള്ള ആദരവ് കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഇത്തരം പരാമർശങ്ങൾ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും വിവിധ മെഡിക്കൽ സംഘടനകൾ വിമർശിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാദം ശക്തമായതോടെ സെജൽ പവാർ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറഞ്ഞിരുന്നു. അന്വേഷണത്തിനിടെ അവർ വൈകാരികമായി തളർന്നതായും കൗൺസലിങ് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ പരിശോധനകൾ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.