ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊടുംചൂട് അനുഭവപ്പെടുന്ന ദിവസങ്ങളിൽ കിടപ്പുമുറി തണുപ്പിക്കാനെന്ന ഉദ്ദേശ്യത്തോടെ പകൽസമയത്ത് ജനലുകളും വാതിലുകളും തുറന്നിടുന്നതാണ് പലരും ചെയ്യുന്ന പ്രധാന തെറ്റെന്ന് യുകെയിലെ ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകി. പുറത്തുള്ള താപനില മുറിക്കുള്ളിലേതിനേക്കാൾ കൂടുതലായിരിക്കുമ്പോൾ ജനൽ തുറക്കുന്നത് ചൂടുള്ള വായുവും സൂര്യപ്രകാശവും അകത്തേക്ക് കടക്കാൻ കാരണമാകുകയും മുറിയുടെ ചൂട് കൂടുതൽ ഉയരുകയും ചെയ്യുമെന്നാണ് അവരുടെ വിശദീകരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പകൽസമയത്ത് ജനലുകളും വാതിലുകളും അടച്ചുവെക്കുന്നതിലൂടെ മുറിക്കുള്ളിലെ തണുപ്പ് കൂടുതൽ നേരം നിലനിർത്താനാകുമെന്ന് വിദഗ്ധർ പറയുന്നു. വൈകുന്നേരത്തോടെ പുറത്തുള്ള താപനില കുറയാൻ തുടങ്ങുമ്പോൾ മാത്രമാണ് ജനലുകൾ തുറക്കേണ്ടത്. വീടിന്റെ എതിർവശങ്ങളിലുള്ള ജനലുകൾ തുറന്ന് വായുസഞ്ചാരം വർധിപ്പിക്കുന്നതും മുറിയിലെ ചൂട് പുറത്തേക്കൊഴുക്കാൻ സഹായിക്കുമെന്നാണ് നിർദേശം.

കോട്ടൺ, ലിനൻ പോലുള്ള വായു സഞ്ചാരം അനുവദിക്കുന്ന തുണിത്തരങ്ങൾ ഉപയോഗിക്കുന്നതും കട്ടിയുള്ള പുതപ്പുകൾ ഒഴിവാക്കുന്നതും നല്ല ഉറക്കത്തിന് സഹായകരമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഉറങ്ങുന്നതിന് മുമ്പ് ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതും ശരീരതാപനില നിയന്ത്രിക്കാൻ സഹായിക്കുമെന്നും രാത്രി വൈകിയുള്ള ഭാരമേറിയ ഭക്ഷണം ഒഴിവാക്കുന്നതും ചൂടുകാലത്ത് സുഖകരമായ ഉറക്കത്തിന് ഗുണകരമാണെന്നും വിദഗ്ധർ വ്യക്തമാക്കി.