കൽപറ്റ∙ വയനാട് മേപ്പാടിക്കു സമീപം കല്ലാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നാലു പേർ മരിച്ചതായി റിപ്പോർട്ട്. ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണ പദ്ധതിയുടെ ഭാഗമായിരുന്ന തൊഴിലാളികൾ താമസിച്ചിരുന്ന മേഖലയിലാണ് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ദുരന്തമായി മാറിയത്. നിരവധി പേർക്ക് പരിക്കേറ്റതായും ചിലരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

മണ്ണും പാറക്കല്ലുകളും വലിയ തോതിൽ ഇടിഞ്ഞുവീണതിനെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. ദുരന്തസമയത്ത് സ്ഥലത്തുണ്ടായിരുന്ന ചിലരെ കാണാതായതായി റിപ്പോർട്ടുള്ളതിനാൽ അഗ്നിരക്ഷാസേന, പൊലീസ്, എൻഡിആർഎഫ് സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും തുടർച്ചയായ മഴയും രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വർഷം വയനാട് നേരിട്ട മഹാദുരന്തത്തിന്റെ ഓർമകൾ മായുംമുമ്പേയാണ് പുതിയ ഉരുൾപൊട്ടൽ പ്രദേശത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയത്. ദുരന്തബാധിതർക്കാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി അഭ്യർഥിച്ചു.